March 5, 2021

2 വർഷമെങ്കിലും വിദേശത്ത് ജോലിചെയ്തവർക്ക്‌ പ്രതിമാസം 2000 ലഭിക്കുന്ന പ്രവാസി പെൻഷൻ പദ്ധതി

ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലിചെയ്തവരാണ് നിങൾ എങ്കിൽ പ്രതിമാസം 2000 ലഭിക്കുന്ന പ്രവാസി പെന്ഷന് പദ്ധതി അറിയാതെ പോകരുത്. ഇങ്ങനെയൊരു സൗകര്യം ഭൂരിഭാഗം ആളുകൾക്കും അറിയാത്ത കാര്യം ആണ്. അതായത് നമ്മുടെ നാട്ടിൽ തന്നെ ധാരാളം പ്രവാസികളുണ്ട്, നമ്മളോ അല്ലെങ്കിൽ നമ്മുടെ പരിചയത്തിലുള്ള ആരെങ്കിലും ഒരാൾ എങ്കിലും പ്രവാസികളായി ജോലി ചെയ്യുന്നവരും, നാട്ടിലേക്ക് മടങ്ങി എത്തിയവരും ഉണ്ടാകും.

അങ്ങനെ ഇരിക്കവേ അവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ പ്രവാസി പെൻഷൻ മുൻപുതന്നെ ആരംഭിച്ചിരുന്നു, എന്നാൽ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നവരാണ്, അല്ലെങ്കിൽ മടങ്ങി എത്തിയവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾക്കും ഈ ഒരു പെന്ഷന് അപേക്ഷിക്കുകയാണ്. ഇതിനായി പ്രവാസി ക്ഷേമ നിധി ബോർഡിൽ കയറി അംഗത്വം എടുക്കണം, ശേഷം അംശധയം അടച്ചതിനുശേഷം 60 വയസിനു ശേഷം 2000 രൂപ പ്രവാസികൾക്ക് പെൻഷൻ എന്ന രീതിയിൽ ലഭിക്കുന്നു. ഇൗ ക്ഷേമനിധിയിൽ ചേർന്നാൽ ഭവന നിർമാണ വായ്പ, സംരംഭം തുടങ്ങാൻ സഹായം, ചികിത്സ സഹായം ഒക്കെ ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് വിശദവിവരങ്ങൾ നിങ്ങൾക്ക് വീഡിയോ കണ്ട് അറിയാം. തീർച്ചയായും വാർദ്ധക്യകാലത്ത് ഇൗ പെൻഷൻ പ്രവാസികൾക്ക് ഒരു കൈത്താങ്ങ് ആയിരിക്കും. ആയതിനാൽ തീർച്ചയായും മറ്റുള്ളവരിലേക്ക് ഈ വിവരം എത്തിക്കുക.

Leave a Reply