March 5, 2021

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ലക്ഷം രൂപ 20 ശതമാനം സബ്സിഡിയിൽ

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ലക്ഷം രൂപ 20 ശതമാനം സബ്സിഡിയിൽ ലഭിക്കുന്ന ഈ ലോണിനെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതായിരിക്കും. പണം എന്നത് എല്ലായ്പ്പോഴും എല്ലാവരുടെയും ആവശ്യമായ ഒരു സംഭവം തന്നെയാണ്, അപ്പോൾ പണം നമ്മുടെ കയ്യിൽ ഇല്ലെങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കുന്നത് ലോൺ ആണ്.

ബാങ്കിലും അല്ലെങ്കിൽ ബ്ലേഡ്ക്കാരുടെ അടുത്തോ പോയാൽ കൊള്ള പലിശയിൽ ആണ് തുക ലഭിക്കുക. പക്ഷേ ഇപ്പോൾ സംസ്ഥാന സർക്കാർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്മായി ചേർന്ന് KESRU എന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്, ഇതിലൂടെ ഒരു ലക്ഷം രൂപ വരെ വായ്പ 20% സബ്സിഡിയിൽ നൽകുന്നതാണ്. സ്വയംതൊഴിലിന് എന്നപോലെയാണ് നൽകുന്നത്, അതിനാൽ ബിരുദധാരികളായ സ്ത്രീകൾക്കും മറ്റും മുൻഗണന ഉണ്ട്. എല്ലാ വർഷവും ഇതിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നു, ആയതിനാൽ ഒരു പുതുവർഷം ആരംഭിക്കുമ്പോൾ നിങ്ങൾക്കും ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പോയി അപേക്ഷ വെച്ച് ഒപ്പം എന്ത് സ്വയംതൊഴിൽ ആണ് ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വച്ച ശേഷം നിങ്ങളെ വിളിച്ചു അവർ ഇൻറർവ്യൂ ചെയ്യുന്നതായിരിക്കും, അതിനുശേഷം തുക ഈ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരുന്നുണ്ട്, തീർച്ചയായും ഉപകാരപ്പെടും എന്ന് കരുതുന്നു. ഇങ്ങനെ ഒരു വായ്പ ഉള്ള വിവരം കൂടുതൽ പേരും അറിഞ്ഞ് കാണുകയില്ല.

ആയതിനാൽ മറ്റുള്ളവരിലേക്കും എത്തിക്കാം

Leave a Reply