March 5, 2021

ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അറിയാത്ത എന്നാൽ ഏറെ സന്തോഷം തരുന്ന ഒരു കാര്യത്തെ അറിയാം

ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അറിയാത്ത എന്നാൽ ഏറെ സന്തോഷം തരുന്ന ഒരു കാര്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്, അതായത് ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾ ഓരോ ഇടപാടുകൾ നടത്തുമ്പോഴും റിവാർഡ് എന്ന പേരിൽ നിശ്ചിത പണം അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയി വരുന്നുണ്ട്, ഇതിനെപ്പറ്റി പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

അങ്ങനെ നോക്കുമ്പോൾ നമ്മൾ ധാരാളം ഇടപാടുകൾ നടത്തുകയാണെങ്കിൽ ഇപ്പോൾ തന്നെ ചെറിയ തുകകൾ വന്നു കൂടി അത് ഇപ്പൊൾ വലിയ തുക തന്നെയായി മാറി നിങ്ങളുടെ പേരിൽ കിടപ്പുണ്ടാകും. അതുകൊണ്ടാണ് ഇതിനെ ഒരു നിധി എന്ന് പറയുന്നത്. പലപ്പോഴും ഗൂഗിൾ പേയും ഫോൺ പേയിലും ഇടപാടുകൾ നടത്തുമ്പോൾ നമുക്ക് ഒരു കൂപ്പൺ ലഭിക്കുകയും അത് സ്ക്രാച്ച്‌ ചെയ്യുമ്പോൾ ചിലപ്പോൾ ഒരു തുക ലഭിച്ചു എന്നും വരാം, അതുപോലെ തന്നെ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾ ഓൺലൈനായോ അല്ലെങ്കിൽ വേറെ തരത്തിലുള്ള ഇടപാടുകൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ ഒരു തുക അവരുടെ പേരിൽ ക്രെഡിറ്റ് ആയി വരുന്നതാണ്. നമുക്ക് ഈ തുക ഉപയോഗിച്ച് ഒരു മൊബൈൽ റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കാര്യങ്ങളും ചെയ്യാവുന്നതാണ്. പക്ഷേ ഈ തുക എവിടെയാണ് കിടക്കുന്നത് എന്ന്, ആ ഗുണഭോക്താക്കൾക്ക് കാര്യമായ അറിവ് ഉണ്ടാവുകയില്ല, അങ്ങനെയാണെങ്കിൽ ഈ തുക എങ്ങനെയാണ് നമുക്ക് കിട്ടേണ്ടത് എന്നും, അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഒക്കെയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ തന്നെ ആരെങ്കിലും ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ തീർച്ചയായും ഈ കാര്യം അറിയിക്കാം, ഉടനെ തന്നെ പോയി ഓൺലൈനായി പരിശോധിക്കുകയും ചെയ്യാം. തീർച്ചയായും ചെറിയ തുകയായാലും വലിയ തുക ആയാലും.

നമുക്കിത് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാം.

Leave a Reply